ഇന്ന് ഞാന്‍
ജന്മം കൊണ്ട ദിനം
ഇരുട്ടും വെളിച്ചവും നിറഞ്ഞ ഭൂവിലേക്ക്,
സത്യവും,അനീതിയും,
ദുഖവും ആനന്ദവും,
ചിരിയും കണ്ണുനീരും,
പാപവും പുണ്യവും,
എല്ലാമെല്ലാം അനുഭവിച്ചറിയാന്‍
ദൈവം ദാനം നല്‍കിയ ജന്മം.
സ്വര്‍ഗ്ഗ തുല്യമാമീ
നിത്യ ഹരിത ഭൂവില്‍
പ്രണയിച്ചു പ്രണയിച്ചു
സായുജ്യം നുകരുവാന്‍,
കൊടുത്തും വാങ്ങിയും
സ്നേഹം കൊണ്ടൊരു
സ്വര്‍ഗം തീര്‍ക്കുവാന്‍
ഭാഗ്യം ചെയ്തൊരീ ജന്മം.
ദുഖമേ..,കഴിയില്ല
നിനക്കൊരിക്കലുമെന്നെ
കീഴ്പെടുത്താന്‍, എന്തെന്നോ,
ചിരിച്ചും സ്നേഹിച്ചും
നിന്നോട് പൊരുതുവാന്‍
ആയുധം നല്‍കി അയച്ചവന്‍
ജഗതീശ്വരന്‍..
സ്നേഹമാമെന്‍ ആവനാഴിയില്‍
ഒരു പുഞ്ചിരി തന്‍ ശരം പോലും
വേണ്ടി വരില്ലോരിക്കലും
നിന്നെ വക വരുത്തുവാന്‍.
ഈ സുന്ദര സുരഭില ഭൂമിയെ
കൊതി തീരെ പ്രണയിച്ചു
തീര്‍ക്കും ഞാന്‍,ഈ ജന്മം
ഈ ഭൂമിയോടലിയും വരെ.
ഇരുട്ടും വെളിച്ചവും നിറഞ്ഞ ഭൂവിലേക്ക്,
സത്യവും,അനീതിയും,
ദുഖവും ആനന്ദവും,
ചിരിയും കണ്ണുനീരും,
പാപവും പുണ്യവും,
എല്ലാമെല്ലാം അനുഭവിച്ചറിയാന്‍
ദൈവം ദാനം നല്‍കിയ ജന്മം.
സ്വര്‍ഗ്ഗ തുല്യമാമീ
നിത്യ ഹരിത ഭൂവില്‍
പ്രണയിച്ചു പ്രണയിച്ചു
സായുജ്യം നുകരുവാന്‍,
കൊടുത്തും വാങ്ങിയും
സ്നേഹം കൊണ്ടൊരു
സ്വര്‍ഗം തീര്‍ക്കുവാന്‍
ഭാഗ്യം ചെയ്തൊരീ ജന്മം.
ദുഖമേ..,കഴിയില്ല
നിനക്കൊരിക്കലുമെന്നെ
കീഴ്പെടുത്താന്‍, എന്തെന്നോ,
ചിരിച്ചും സ്നേഹിച്ചും
നിന്നോട് പൊരുതുവാന്‍
ആയുധം നല്‍കി അയച്ചവന്‍
ജഗതീശ്വരന്‍..
സ്നേഹമാമെന്‍ ആവനാഴിയില്‍
ഒരു പുഞ്ചിരി തന്‍ ശരം പോലും
വേണ്ടി വരില്ലോരിക്കലും
നിന്നെ വക വരുത്തുവാന്‍.
ഈ സുന്ദര സുരഭില ഭൂമിയെ
കൊതി തീരെ പ്രണയിച്ചു
തീര്‍ക്കും ഞാന്‍,ഈ ജന്മം
ഈ ഭൂമിയോടലിയും വരെ.
ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ