2012 നവംബർ 3, ശനിയാഴ്‌ച

എന്റെ പ്രണയ സ്മരണകള്‍...






എന്റെ പ്രണയ സ്മരണകള്‍.

വിദൂരതയിലൊരു ഹരിത മനോഹാരിത
കുലഞ്ഞ നെല്കതിരിട്ട വയലേലകള്‍
ഓരത്ത്..കുഞ്ഞരുവിയുടെ സംഗീത നിസ്വനം
അരികിലായി കളി പറഞ്ഞിരിക്കാന്‍ ഒരു
ഗജ ഭീമന്‍ പാറയും
ഹരിത ഭംഗിയിലൊരു മനോഹരി
മന്ദ മാരുതന്‍ പോലെ
മൂളിപ്പാട്ടും പാടി
തുള്ളി വരുന്നത് ആരാവാം..?
നെല്‍കതിരുകള്‍ നുള്ളി കാറ്റിനോടും കുശലം ചൊല്ലി
വരുന്നതവള്‍ ആകാം..
അവളുടെ പദ ചലനങ്ങളില്‍ വെള്ളികുലുസിന്റെ നാദം
കൈകളില്‍ കുപ്പി വള കിലുക്കവും
പുഞ്ചിരിയില്‍ ഒരു മുല്ല പൂവിന്‍ വശ്യത
വയലേലകള്‍ക്കു നടുവുല്‍ അവളൊരു
ആമ്പല്‍ പോലെ....
കാണാതെ കണ്ടു കൊണ്ടിരുന്നാല്‍
അവളൊരു കൊച്ചു കുസ്രിതി പെണ്ണ്,
വിടര്‍ന്ന കണ്ണുകളുള്ള സുന്ദരി
കണ്ടു പോയെന്നലൊരു തൊട്ടാര് വടിയും‍
നാണം തീറെഴുതി വാങ്ങിയ കാമുകി
അവളുടെ പദ പങ്കജം പതിഞ്ഞ വഴിയെ
എന്റെ മനസിന്റെ ഓര്‍മകളുടെ സഞ്ചാരം
പ്രണയം തളിരിട്ട നിമിഷങ്ങള്‍
പാറക്കെട്ടിന്റെ വിടവുകള്‍ക്കിടയില്‍
"
പ്രേമ സന്ദേശം"തിരുകുമ്പോള്‍
കളിയാക്കി ചിരിക്കുമെന്നും
ദൃക്സക്ഷിയെന്നോണം അരുവിയും..
ഒരപരാധതിന്റെ .വീര്‍പ്പു മുട്ടലോടവള്‍ ആ
പ്രണയ ലേഖനങ്ങളിലേക്ക് അലിയുമ്പോള്‍
ഒരു ശ്രംഗാരവും നാണവും കലര്‍ന്നൊരു
പുഞ്ചിരി കണ്ടെന്നു...ആ വഴിയെ വന്ന
ഇളം കാറ്റ് എന്നും എന്നോട് പറയും..
അത് കേട്ടെന്റെ മനസിന്റെ ഉള്ളരങ്ങില്‍
പൂത്തുലഞ്ഞ വസന്തത്തിന്‍
നൈര്‍മല്യം ഉണരും..
എല്ലാമെല്ലാം എന്റെ സ്മൃതി പദങ്ങളില്‍
ചികയുംപോഴും മനസ്സില്‍
എന്തെന്നറിയാത്ത ഒരനുഭുതിയുടെ നിഴലാട്ടം.
ഉള്ളില്‍ എരിയുന്ന വേദനകള്‍ പോലു-
മലിഞ്ഞില്ലതാകുന്നു..
ആര്‍ക്കു വേണ്ടിയും കാത്തു നില്‍ക്കാതെ
കാലം കുതിച്ചു പായുംപോഴും
എന്റേത് മാത്രമായി അവളെ..
എനിക്ക് നല്‍കുവാന്‍ മറന്നില്ല ഋതുക്കളും..
കാലമേ...നേരുന്നു ഞാനിന്നും...എന്നും...
നന്ദിയുടെ ഒരായിരം പൂച്ചെണ്ടുകള്‍...

സ്നേഹപൂര്‍വ്വം...നിങ്ങളുടെ സ്വന്തം..
(
ബഷീര്‍ ബഡേക്കര -വയനാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ