2012 നവംബർ 4, ഞായറാഴ്‌ച

എന്റെ കാമുകി ....

  

ഈ ഏകാന്തത  എനിക്കിഷ്ടമാണ്
 കാരണം,അവള്‍ എന്റെ കാമുകിയാണ്,
എന്റെ വേദനയെ 
ഒരു കാറ്റിന്റെ തലോടലില്‍ 
ഇല്ലാതാക്കുന്നവള്‍ ,
എന്റെ കണ്ണു നീര്‍ ഒപ്പുന്നവള്‍
എന്റെ സ്വപ്നങ്ങള്‍ക്കു ക്ക് 
നിറം പകരുന്നവള്‍ ,
എന്റെ നഷ്ട സ്വപ്നങ്ങളെ
 കാറ്റില്‍ പറ ത്തി,പുത്തന്‍ സ്വപ്നങ്ങള്‍ക്ക് 
ജീവന്‍ തരുന്നവള്‍,

ഒന്നുമല്ലെങ്കിലും വൃഥാ 
മിഥ്യ യല്ലാത്ത ഒരര്‍ത്ഥ ജീവിതത്തില്‍ 
നീ ഒരാത്മ  വസന്തമാകവേ,
ഓര്‍ത്തു പോകുന്നു ഞാനെപ്പോഴും 
എന്റെ സ്വപ്നങ്ങള്‍ക്ക് കൂട്ടായി ഇവള്‍
 ഇല്ലായിരുന്നെങ്കില്‍,
എന്നിലെ ഞാന്‍ ഉണ്ടാകുമായിരുന്നില്ല,
നീ മീട്ടിയ ശ്രുതിയില്‍ എന്റെ 
ഓരോ നിശ്വാസവും 
സംഗീതമായി ഉണരുമായിരുന്നില്ല ,

എന്റെയീ സ്വപ്നങ്ങളെല്ലാം
 നിന ക്ക് തിരികെ നല്‍കി 
ഒരിക്കലീ ദേഹിയും ദേഹവും,
മ്രിത്യുവേ പുണര്‍ന്നു
,നിന്റെ മടിയിലുറങ്ങും ഞാന്‍,

കരയാതെ, പതറാതെ ,
നല്‍കുക സഖീ നീ എന്റെ കവിളില്‍,
ആരും കാണാതെ ഒരു സ്നേഹ ചുംബനം.
അത് മതിയെനിക്കെന്റെ 
പുനര്‍ ജന്മത്തിലും ഓര്‍ക്കുവാന്‍................


ബഷീര്‍ ബഡേക്കര .(..വയനാട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ