ഒരു മഞ്ഞു തുള്ളി പോലെ..
ഒരു കുളിര്‍ കാറ്റ് പോലെ..
പകലരിയാതെ, രാവറിയാതെ..
ഒരാര്‍ദ്രമാം പ്രണയത്തിന്‍ തിരമാലകളായി..
അറിയാതെ അറിയാതെ ഹൃദയത്തിന്‍ ആഴിയില്‍,
പറയാതെ പോയൊരീ പ്രണയം...
പറഞ്ഞു തീരാത്ത കഥ പോലെ ഒരു മഹാ കാവ്യമായി
ഈ അനന്ത സ്നേഹ സാഗരം....
ബന്ധനം ചെയ്യുമീ അതിര്‍ വരമ്പുകള്‍
ഇല്ലയിരുന്നെന്കിലെന്നും ഒരു ശലഭമായി..
പാറി പറന്നേനെ ഞാന്‍...
സുന്ദര സുരഭില സ്വപനങളും
എന്നിലെ മൌന ദുഖങ്ങളും..,
ഒരു വണ്ടായി ആ പുഷ്പ ദളങ്ങളില്‍
മധു മധുരമായി പകര്‍ന്നു നല്‍കിയേനെ...
നീ ചൊരിയും നിലാ വെളിച്ചത്തില്‍
ഒരന്തി മുല്ലയായി ഞാന്‍ വിരിയുംപോഴും
വിണ്ണിലെ നക്ഷത്ര തിളക്കത്തില്‍
കാണാതെ പോയ ഒരു കൊച്ചു മുല്ലയായി ,
രാവു മറയാക്കി എന്‍ പ്രണയ സുഗന്ധം ഒക്കെയും ...
ചിറകു വീശി പറന്നു..
നീയോ പുലരിയോ..അറിയാതെ...
പറയാതെ പോയ ഇഷ്ടത്തിന്‍ ..
ആത്മ നിര്‍വൃതിയില്‍...
ഒരു ഇളം തെന്നലായി ഞാന്‍ ഒഴുകി.
ഒരു കുളിര്‍ കാറ്റ് പോലെ..
പകലരിയാതെ, രാവറിയാതെ..
ഒരാര്‍ദ്രമാം പ്രണയത്തിന്‍ തിരമാലകളായി..
അറിയാതെ അറിയാതെ ഹൃദയത്തിന്‍ ആഴിയില്‍,
പറയാതെ പോയൊരീ പ്രണയം...
പറഞ്ഞു തീരാത്ത കഥ പോലെ ഒരു മഹാ കാവ്യമായി
ഈ അനന്ത സ്നേഹ സാഗരം....
ബന്ധനം ചെയ്യുമീ അതിര്‍ വരമ്പുകള്‍
ഇല്ലയിരുന്നെന്കിലെന്നും ഒരു ശലഭമായി..
പാറി പറന്നേനെ ഞാന്‍...
സുന്ദര സുരഭില സ്വപനങളും
എന്നിലെ മൌന ദുഖങ്ങളും..,
ഒരു വണ്ടായി ആ പുഷ്പ ദളങ്ങളില്‍
മധു മധുരമായി പകര്‍ന്നു നല്‍കിയേനെ...
നീ ചൊരിയും നിലാ വെളിച്ചത്തില്‍
ഒരന്തി മുല്ലയായി ഞാന്‍ വിരിയുംപോഴും
വിണ്ണിലെ നക്ഷത്ര തിളക്കത്തില്‍
കാണാതെ പോയ ഒരു കൊച്ചു മുല്ലയായി ,
രാവു മറയാക്കി എന്‍ പ്രണയ സുഗന്ധം ഒക്കെയും ...
ചിറകു വീശി പറന്നു..
നീയോ പുലരിയോ..അറിയാതെ...
പറയാതെ പോയ ഇഷ്ടത്തിന്‍ ..
ആത്മ നിര്‍വൃതിയില്‍...
ഒരു ഇളം തെന്നലായി ഞാന്‍ ഒഴുകി.
ബഷീര്‍ ബഡേക്കര

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ