2012 നവംബർ 3, ശനിയാഴ്‌ച

ഉണരൂ




ഉണരൂ

ഈ കവിത ഒരു നോവിന്റെ തേങ്ങലാണ്..കോഴിക്കോടെ മെഡിക്കല്‍ കോളേജ് പരിസരത്ത് ഉറങ്ങിക്കിടന്ന രണ്ടര വയസുള്ള ഒരു കുട്ടിയെ പീഡിപ്പിച്ചു കൊന്ന വാര്‍ത്ത‍ നമ്മളെല്ലാം മാധ്യമങ്ങളില്‍ കണ്ടിരുന്നു..ഈ കവിത എഴുതാന്‍ എന്നെ പ്രേരിപ്പിച്ചതും അത് തന്നെയാണ്..ആനുകാലിക വിഷയങ്ങളെ ആധാരമാക്കി എഴുതിയ ഈ എളിയ കവിത എല്ലാവരും വായിക്കണം.... (സ്നേഹഹത്തോടെ..നിങ്ങളുടെ സ്വന്തം ബഷീര്‍


ഉണരൂ

കേരളീയരെ ചൊല്ലുമോ വിജ്ഞത്വമെന്തെന്നു?
എല്ലാം അറിയാമെന്ന നാട്യമോ? അതോ..
ഞാനൊന്നറിഞ്ഞില്ല രാമനാരായണ ഭാവമോ?
സംസ്കാരസമ്പന്നകേരളമെന്നു ചൊല്ലല്ലേ ദയവായി

കണ്ടിടാമൊരു പുതു കാരാഗ്രഹം വൃദ്ധസദനമായി..
പെറ്റ അമ്മയെപ്പോലും തള്ളിയടച്ചിടാം അവിടെ!
ദൈവത്തിന്‍ സ്വന്തം നാട് കേരളമെന്നു പഴമൊഴി
ദൈവമോ ലജ്ജിക്കും കേരളമെന്നു പുതുമൊഴി..

കാമാര്ത്തനാം പിതാവോ മറക്കുന്നു സ്വപുത്രിയെ!
മന്ത്രം കുറിക്കേണ്ട ഗുരുവും കുറിക്കുന്നു കാമാക്ഷരം!
പിന്നെയും കാമകേളീ നര്ത്തനങ്ങള്‍ക്ക് പലഭാവങ്ങള്‍
ആള്‍ ദൈവമായി, ജ്യോതിഷിയായി പീടനം പലവിധം!
പണത്തിനായി പിണമാകുന്നു തിളയ്ക്കും യൌവനങ്ങളും

മതത്തിന്റെ മറയില്‍ പെരുകുന്നതോ തീവ്രവാദങ്ങള്‍
മനുഷ്യന്‍ മനുഷ്യനെ അറക്കുന്നു..ഹോ ഭയാനകം!
നപുംസകങ്ങള്‍ ഇങ്ങനെ പേക്കൂത്തുകള്‍ ആടുന്നു
ആട്ടം കണ്ടു രസിച്ചീടുന്നു രാഷ്ട്രീയ വിഗ്രഹങ്ങള്‍,
കുട്ടിക്കുരങ്ങന്മ്മാരെ കെട്ടിയാടിക്കും കുറവരേപ്പോല്‍!

ഒരു നേരത്തെ അന്നത്തിനായി വാതിലുകള്‍ മുട്ടിയും
ഏതോ കടത്തിണ്ണയില്‍ ഒന്ന് തല ചായ്ക്കയും ചെയ്യും
ഒട്ടിയ വയറിനെപ്പോലും സ്ത്രീയെങ്കില്‍ വിടുന്നില്ല കഴുകര്‍!
എന്തിനേറെ ചൊല്ലണം..മുലപ്പാല്‍ മണമൊഴുകും,
പിഞ്ചു പൈതലെപ്പോലും പിച്ചിചീന്തുമീ നരാധമര്‍!
വാവിട്ടു കേഴുവാന്പോലും ത്രാണിയില്ലാത്ത കുഞ്ഞു
അരുതെന്നങ്ങനെ ചൊല്‍വൂ..!

"അമ്മേ എന്ന് വിളിച്ചില്ല..ഓമല്‍ പൂമുഖം കണ്ടതുമില്ല
ഹാ ദീനം മകളേ നിന്‍ വിധി!" ഒരമ്മ തന്‍ മനം ആരറിവൂ.!
"
ഹേ നരാധമരെ, പൂമൊട്ടിനെ പിച്ചി ചീന്തി
നിങ്ങള്‍ നുകര്ന്നതെന്തു? മധുവോ, രക്തമോ?"

ഇല്ല, തെല്ലുമില്ലാ അനുതാപമീ കാമ രക്ഷസുകളോട്
ഉണരൂ കേരളമക്കളെ നാം ഇനിയും വൈകാതെ
നമ്മുടെ മുറ്റത്തിത് വരുവാന്‍ കാത്തിരിക്കല്ലേ..
ഋതുഭേദ പരിണാമമെന്നു പറഞ്ഞൊഴിഞ്ഞിടാതെ
സങ്കര ജന്മങ്ങളുടെ ലീലാ വിലാസമൊഴിച്ചിടാം
കേരളമെന്നു കേട്ടാല്‍ തിളച്ചിടട്ടെ ചോര ഞരമ്പുകളില്‍!


ബഷീര്‍ ബടെക്കര






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ