2012 നവംബർ 3, ശനിയാഴ്‌ച

ചന്ദ്രലേഖ…

  



ചന്ദ്രികേ ഞാന്‍ നിന്റെ ആരാധകന്‍
നിന്‍ നൃത്ത ചുവടു കാണാന്‍
കൊതിയൂറി നില്‍ക്കുന്നവന്‍
നിന്റെ മുഖ ശ്രീ എന്നും കാണാന്‍
കൊതിക്കുന്ന കാമുകന്‍
നിന്റെ ന്രിതത്തില്‍ അലിഞ്ഞു ചേരാന്‍
വെമ്പുന്ന പാട്ടുകാരന്‍..
നിന്നെ ഞാന്‍ സങ്കല്പിച്ച രാവുകള്‍
നീ എന്നെ കണ്ടിരുന്നുവോ?
അതോ ഇരുള്‍ നിന്റെ മനസിനെ
മൂടിപ്പുതച്ചുറക്കിയോ ..?
സമസ്ത ലോകം നിന്നെ കാണും
പ്രണയിക്കും , വര്‍ണ്ണിക്കും
ഇന്നലെ ഞാന്‍ കണ്ട നിന്റെ ശോഭ
എനിക്കായി മാത്രമൊന്നു കാണുവാന്‍
ഇനിയും ഞാന്‍ കാത്തിരിക്കും
പതിനാല് രാവുകള്‍..

ബഷീര്‍ ബഡേക്കര


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ