2012 നവംബർ 5, തിങ്കളാഴ്‌ച

ഇഷ്ടം



എന്നോ നിന്നോട് ഞാന്‍  
പറയാന്‍  മറന്നു പോയ ഇഷ്ടം
 എന്റെ മനസിന്റെ ചില്ലയില്‍
ഇന്നും പൊഴിയാതെ
നിറം മങ്ങാതെ ,
 കാത്തു സൂക്ഷിക്കുന്നു ഞാന്‍
നിനക്കായി 
ചായം പുരളാത്ത മൃദുലമാം
ചിരി തൂകി 
എന്നെങ്കിലും ഒരു മാത്ര,
ഇതു വഴി കാണുമെന്നാശിക്കാം 

ഇഷ്ടമായിരുന്നെന്ന് ഞാന്‍
പറഞ്ഞാലും ,
അതിലേറെ സ്നേഹം  
ഒരു ജന്മം മുഴുവനും 
 ഞാന്‍ അറിയാതെ നീ  
ആശിച്ചിരുന്നു വെന്ന് ആശിക്കാം.

 മഞ്ഞുമൂടിയ ആ രാത്രിയില്‍,
എന്റെ ഹൃദയത്തിലേക്ക്
ആഴ്ന്നിറങ്ങിയ നിന്റെ
സ്വരമാധുരിയില്‍
ഒരിക്കല്‍ കൂടി നീ
ആ രണ്ടു വരികള്‍  
എന്റെ കാതില്‍ ശ്രുതി മീട്ടുകില്ലേ?
സഖീ പറയുക,
ഏത് ചില്ലയിലായാലും
ഒരു വേഴാമ്പലായി
അലയുന്നു ഞാന്‍
ഒരു മാത്രയെങ്കിലും
ഒന്ന് കാണുമെങ്കില്‍..
ധന്യനായി..സഖീ ധന്യനായി...

ബഷീര്‍ ബഡേക്കര

മോക്ഷം..





പുണ്യ വ്രത ശുദ്ധിയില്‍
കണ്ട നാളത്തി ലൂടൂര്‍ന്നി റങ്ങിയ
ഓരോ ഉമിരീരിലും
ഗത കാല പാപത്തിന്‍
കയ്പ്പുകളയിരുന്നു

ഓരോ കയ്പ്പിലും
മോക്ഷത്തിന്‍ മധുരം
പുണ രുന്നുണ്ടായിരുന്നു.
വെളിച്ചത്തില്‍ നിന്നും
ഇരുട്ടിലേക്കുള്ള ദൂരം
താണ്ടി ഒടുവില്‍
ഒരു വിളിപ്പാടകലെ
വിണ്ണില്‍ പെരുന്നാള്‍ പൊന്‍ പിറ
തെളിയിക്കുമ്പോള്‍,

അരുത്,

യാത്ര ചോദിക്കരുത് നീ ഇനി,
പാപത്തിന്‍ വഴികള്‍ മറന്ന്
നുകര്‍ന്ന് കൊതി തീരാ ത്തോരീ
ആത്മ സമര്‍പ്പണത്തിന്റെ
നാളുകള്‍ക്കായി കാത്തിരിക്കാം
ഇനിയുമൊരു സ്നേഹത്തിന്റെ ,
കാരുണ്യത്തിന്റെ

പുണ്യ റംസാന്‍ മാസത്തിന്റെ
വരവിനായി... 
ബഷീര്‍ ബഡേക്കര

ഇന്നെന്റെ ജന്മം..




ഇന്ന് ഞാന്‍ ജന്മം കൊണ്ട ദിനം
ഇരുട്ടും വെളിച്ചവും നിറഞ്ഞ ഭൂവിലേക്ക്,
സത്യവും,അനീതിയും,
ദുഖവും ആനന്ദവും,
ചിരിയും കണ്ണുനീരും,
പാപവും പുണ്യവും,
എല്ലാമെല്ലാം അനുഭവിച്ചറിയാന്‍
ദൈവം ദാനം നല്‍കിയ ജന്മം.
സ്വര്‍ഗ്ഗ തുല്യമാമീ
നിത്യ ഹരിത ഭൂവില്‍
പ്രണയിച്ചു പ്രണയിച്ചു
സായുജ്യം നുകരുവാന്‍,
കൊടുത്തും വാങ്ങിയും
സ്നേഹം കൊണ്ടൊരു
സ്വര്‍ഗം തീര്‍ക്കുവാന്‍
ഭാഗ്യം ചെയ്തൊരീ ജന്മം.
ദുഖമേ..,കഴിയില്ല
നിനക്കൊരിക്കലുമെന്നെ
കീഴ്പെടുത്താന്‍, എന്തെന്നോ,
ചിരിച്ചും സ്നേഹിച്ചും
നിന്നോട് പൊരുതുവാന്‍
ആയുധം നല്‍കി അയച്ചവന്‍
ജഗതീശ്വരന്‍..
സ്നേഹമാമെന്‍ ആവനാഴിയില്‍
ഒരു പുഞ്ചിരി തന്‍ ശരം പോലും
വേണ്ടി വരില്ലോരിക്കലും
നിന്നെ വക വരുത്തുവാന്‍.
ഈ സുന്ദര സുരഭില ഭൂമിയെ
കൊതി തീരെ പ്രണയിച്ചു
തീര്‍ക്കും ഞാന്‍,ഈ ജന്മം
ഈ ഭൂമിയോടലിയും വരെ.
ബഷീര്‍ ബഡേക്കര

അഗ്നി......

  

ഇടതും വലതും
ആളി പടരുന്ന പുക പടലങ്ങള്‍
എരിയുന്ന അഗ്നി
കുടിപ്പകയുടെ കനല്‍
സ്വാര്‍ത്ഥ മോഹങ്ങള്‍
അണയ സമസ്യകള്‍
ലക്‌ഷ്യം പണമെങ്കില്‍
മാര്‍ഗം എന്തെന്കിലെന്തു.?
പാതി കരിഞ്ഞ മുഖത്ത്
പുഞ്ചിരി പോലുമന്യം
കുതി കാല്‍ വെട്ടി പന്തയങ്ങള്‍
കലങ്ങിയ ജലാശയത്തില്‍
അടിത്തട്ടില്‍ പാതി തയഞ്ഞു
മിനുങ്ങി ഒഴുക്കിന് സമമായി
ഉരുളും കല്ല്‌ പോലെ ആയി
നിയമം പോലും.
കറ പുരണ്ട കാക്കി,
എന്തും ചവുട്ടി അരച്ച്
കുതിക്കുവാന്‍ വെമ്പും
നിന്‍ ഹൃത്ത്, ദേഹിയുടെതോ!!
അതോ ദേഹ കവചമോ?
ഗത കാല പാപത്തിന്‍
അഗ്നി പഞ്ചര ങ്ങളാല്‍
പുനര്‍ജനിച്ചതോ
അതോ വരും തല മുറക്ക്
പഴുത്തു വെച്ച അഗ്നി കുണ്ടങ്ങളോ .
ജന്മം വരമായി കിട്ടിയജീവിതം
നിര്‍ലോഭം തച്ചുടക്കുന്നുവോ.?
സ്വയമേവ നീ ഒരുക്കുന്നു 
നിന്‍ ചിത തന്നിലെരിയുവാന്‍ 

ബഷീര്‍ ബഡേക്കര

നിലാവിന്റെ ദുഃഖം

     


പുഞ്ചിരി മാത്രം
മുഖശ്രീയാക്കി
കണ്ണ് നീരും ദുഖവും
ഒരു മാത്ര പോലുമെന്നില്‍
ഉണ്ടാവരുതെന്നു നിനച്ചു
പാതി മാസം ഞാന്‍
ആര്‍ത്തുല്ലസിച്ചു

പിന്നെയോ,കാര്‍മേഘങ്ങള്‍
എന്‍ മുഖത്ത് ചായം തേച്ചു
നിറം കെടുത്തി
പൌര്‍ണമിയിലെന്‍ യൌവനം
കവര്‍ന്നെടുത്തു
മറു പാതിയുടെ ഇരുളടഞ്ഞ
മുറിയിലെന്നെ
നിന്റേതു മാത്രമാക്കി

എന്നിട്ടുമെന്തേ നീ വൃഥാ
കാത്തിരിക്കുന്നു വീണ്ടുമെന്‍
പൂനിലാവിന്‍ പുനര്‍ജനിക്കായി.
ബഷീര്‍ ബഡേക്കര

തിര..





നിനച്ചിരിക്കാത്ത നേരത്ത്
കുസ്രിതിയായി വന്നെന്റെ
കാലില്‍ തഴുകിയലയായ്
നിന്റെ ചുരുള്‍ മുടി ചുറ്റാല്‍
വാരി പുനര്ന്നുമ്മ വെച്ചു
മനസിന്‍ സ്നേഹ തീരത്തെ
മണല്‍ പരപ്പില്‍ തനിച്ചാക്കി,
ഒരു പൊട്ടിച്ചിരിയോടെ
അലകളായി മടങ്ങുമ്പോഴും,
ഇവിടെ,ഈ തീരത്ത്
വീണ്ടും സംഗമിക്കുവാന്‍
ഒന്ന് സല്ലപിക്കുവാന്‍..
കാത്തിരിപ്പാണ് തനിയെ
നനുത്ത ഓര്‍മകളോടെ....
ബഷീര്‍ ബഡേക്കര

രണ്ടെണ്ണം കാച്ചിയാലോ..?

  

ആനുകാലിക കാലഘട്ടത്തില്‍ മദ്യം സുഖത്തെക്കാളേറെ ദുഃഖങ്ങള്‍ സമ്മാനിക്കുന്നു.മദ്യത്തിന്റെ ലഹരിയില്‍ മുങ്ങിപ്പോകുന്ന നമ്മുടെ മനസും ശരീരവും പിന്നെ ഒന്നുമല്ലാതെ ആവുന്നു.നല്ലൊരു ജിവിത കെട്ടിപ്പടുക്കുവാന്‍ തുടങ്ങുമ്പോഴേക്കും എല്ലാം കഴിഞ്ഞു കാണും.എല്ലാ പ്രതീക്ഷയും മനസ്സില്‍ കണ്ടു വലതു കാല്‍ വെച്ച് കയറി വരുന്ന വീട്ടുകാരിയുടെ കാര്യം പിന്നെ "കട്ട പുക.". വായിക്കണം കൂട്ടുകാരെ ഈ എളിയ ഒരു സന്ദേശം..

"
വീശണ്ടേ അളിയാ രണ്ടെണ്ണം.."
എന്ന് തുടങ്ങുമീ കൌമാര കലികാലം..
മദ്യം വിഷമെന്നു കാര്‍ന്നോരും..
അല്‍പ മദ്യം ബോധം
ഉണര്തുമെന്നു കുഞ്ഞു മോനും..
ഇളം കള്ളു സുഖം കള്ളെന്നു മറ്റൊരപ്പച്ചന്‍
അല്ലപ്പച്ച സ്കോച് ആണ്
വീര്യമെന്നു മരുമകന്‍..
ഉറങ്ങനമെങ്കിലോ ചിലര്‍ക് വേണം
മണമെങ്കിലും..
താരത്തിനൊപ്പം ചുവന്നു തുടുക്കാന്‍
വീഞ്ഞും ഔഷധമക്കിയവര്‍
പ്രിയതമയ്കൊത് രമിക്കുവാനും
വേണമത്രേ ചിലര്കും
അല്പമീ പുണ്യ തീര്‍ത്ഥം..
ഏഴും കടലും കടന്നു ഇക്കരക്കെതി
ചോര നീരാക്കി പണി ചെയ്തു മടങ്ങിയാല്‍
ഇക്കണ്ട സൗഹൃതം ഒക്കെ പുതുക്കുവാന്‍
വേണമിവര്‍ക്കുമീ ടാക്സ് ഫ്രീ സ്കോച്ചുകള്‍
ആണായാല്‍ ഒന്ന് വീശിയില്ലെന്കിലെന്തു
പൌരുഷം എന്നൊരു കൂട്ടം
യൌവനമല്ലാതെ പിന്നെ എപ്പോളിതൊക്കെ
എന്ന് വേറൊരു കൂട്ടര്‍..
രണ്ടങ്ങ്‌ ചെന്നാലോ പിന്നെ വരും
നാരീ സുന്ദരി സങ്കല്‍പ്പങ്ങള്‍..
പിന്നെ തുടങ്ങും പീഡനങ്ങള്‍ ,
പിഞ്ചു ബാലികമാര്‍ വരെയുമിവര്‍ക്ക്
കാമ കല ശില്പങ്ങള്‍ ആകും..
കബഡി നിരത്തി ചൊവ്വ ദോഷം
ഒരു വിധമങ്ങനെ ചേര്‍ത്ത് വിളക്കി
മംഗളം ആയി നടന്നൊരു മംഗലം..
വധുവൊരു മധു വിധു സ്വപ്ന ലഹരിയില്‍
വരനോ രണ്ടു മോന്തി വീണിതല്ലോ
കിടക്കുന്നു ധരണിയില്‍...
യൌവനം ലഹരിക്ക്‌ പണയ മാവുമ്പോള്‍
തകരുന്ന ദാമ്പത്യ സങ്കല്പ ഗോപുരം
അടിച്ചും പോളിച്ചുമീ നീങ്ങുന്ന ജീവിതം
തകര്‍ത്തു കൊല്ലുമീ സ്വയം തന്നെയും..
പുതു യുഗ ശാപമീ ലഹരി
സുഖങ്ങള്‍ ഒക്കെയും..
ബോധ മില്ലാതെ തീരുന്നു
സുവര്‍ണ കാലം.
ദാമ്പത്യമോ വൃഥാ നിര്‍ജീവവും..
ബഷീര്‍ ബഡേക്കര